മുംബൈ: ബിസിസിഐ സംഘടിപ്പിച്ച വനിത അണ്ടർ 23 ടി20 ലീഗ് കിരീടം കേരളത്തിന്. മഹാരാഷ്ട്രയ്ക്ക് എതിരായ ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മഹാരാഷ്ട്ര നിശ്ചിത 20 ഓവറിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു പന്ത് ബാക്കിനിൽക്കെ വിജയം നേടി.

ജിലു ജോർജ് (27 പന്തിൽ 22), എ.അക്ഷയ (34 പന്തിൽ 37), ക്യാപ്റ്റൻ എസ്.സജന (19 പന്തിൽ 23), ഐ.വി.ദൃശ്യ (13 പന്തിൽ 16) എന്നിവരുടെ പ്രകടനമാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്. എം.ആർ.മാഗ്രെ (48 പന്തിൽ 33), പ്രിയങ്ക (22 പന്തിൽ 24), ക്യാപ്റ്റൻ ടി.എസ്.ഹസാബ്‌നിസ് (29 പന്തിൽ 24) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിലാണ് മഹാരാഷ്ട്ര 114 റൺസ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ