വിംബിൾഡൺ കോർട്ടിൽ റോജർ ഫെഡററിന് കയ്യടിക്കാൻ ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ എത്തി. അടുത്ത സുഹൃത്തായ റോജർ ഫെഡററിന്റെ മത്സരം കാണാൻ സച്ചിൻ ഇതിന് മുൻപും വിംബിൾഡണിന്റെ സെന്റർ കോർട്ടിൽ എത്തിയിട്ടുണ്ട്. 10 വർഷമായി താൻ ഫെഡററിന്രെ മത്സരങ്ങൾ കാണാറുണ്ട് എന്നും തന്റെ അടുത്ത സുഹൃത്താണ് ഫെഡറർ എന്നും സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.


മുൻ ലോകഒന്നാം നമ്പർ താരമായ ഫെഡറർ റെക്കോഡ് നേട്ടം ലക്ഷ്യം വച്ചാണ് സെന്റർ കോർട്ടിൽ ഇറങ്ങുന്നത്. തന്റെ ഏട്ടാം വിംബിൾഡൺ കിരീടമാണ് ഫെഡറർ ലക്ഷ്യംവയ്ക്കുന്നത്. സെമി പോരാട്ടത്തിൽ തോമസ് ബെർഡിച്ചാണ് ഫെഡററിന്റെ എതിരാളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ