ന്യൂ​ഡൽ​ഹി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രായ ടെ​സ്റ്റ് പ​ര​മ്പര വി​ജ​യ​ത്തി​നും അ​തു​വ​ഴി ച​രി​ത്ര നേ​ട്ട​ത്തി​നും തൊ​ട്ട​രി​കി​ലാ​ണ് ഇ​ന്ത്യ. അ​ദ്ഭു​ത​മൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കിൽ ടെ​സ്റ്റിൽ തു​ടർ​ച്ച​യായ ഒ​മ്പ​ത് പ​ര​മ്പര വി​ജ​യ​ങ്ങൾ എ​ന്ന ഓ​സ്ട്രേ​ലി​യ​യു​ടെ റെ​ക്കാ​ർഡി​നൊ​പ്പം ഇ​ന്ത്യ ഇ​ന്നെ​ത്തും. മൂ​ന്നാം ടെ​സ്റ്റി​ന്റെ നാ​ലാം ദി​നം ഇ​ന്ത്യ ഉ​യർ​ത്തിയ 410 റൺ​സി​ന്റെ വി​ജയ ല​ക്ഷ്യം പി​ന്തു​ടർ​ന്നി​റ​ങ്ങിയ ശ്രീ​ല​ങ്ക 31​/3 എ​ന്ന നി​ല​യിൽ പ​ത​റു​ക​യാ​ണ്.

ഓ​പ്പ​ണ​ര്‍ ഡി​മു​ത് ക​രു​ണ​ര​ത്‌​നെ (13), സ​മ​ര​വി​ക്ര​മ (5), സു​രം​ഗ ല​ക്മ​ല്‍ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്. 13 റ​ണ്‍സെ​ടു​ത്ത് ധ​ന​ഞ്ജ​യ ഡി​സി​ല്‍വ​യും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ഏ​ഞ്ച​ലോ മാ​ത്യൂ​സു​മാ​ണ് ഇ​പ്പോ​ള്‍ ക്രീ​സി​ല്‍. ര​വീ​ന്ദ്ര ജ​ഡേ​ജ​യും (2) മു​ഹ​മ്മ​ദ് ഷാ​മി (1)​യു​മാ​ണ് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത്.

ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിങ്സിൽ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നും മ​ധ്യ​നി​ര​ക്കാ​ര​ന്‍ രോ​ഹി​ത് ശ​ര്‍മ​യും നി​റ​ഞ്ഞാ​ടി​യ​പ്പോ​ള്‍ വീ​ണ്ടും ല​ങ്ക​യ്ക്ക് അ​ടി​പ​തറുകയായിരുന്നു. മൂ​വ​രു​ടെ​യും അ​ര്‍ധ​സെ​ഞ്ചു​റി​യു​ടെ ക​രു​ത്തോ​ടെ ര​ണ്ടാം ഇ​ന്നിങ്സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 246 റ​ണ്‍സെ​ടു​ത്ത് ഇ​ന്ത്യ ഡി​ക്ല​യ​ര്‍ ചെ​യ്തു. ശി​ഖ​ര്‍ ധ​വാ​ന്‍ 91 പ​ന്തി​ല്‍ നി​ന്ന് 67 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി. കോ​ഹ്‌​ലി​യും രോ​ഹി​തും 50 റ​ണ്‍സ് വീ​തം നേ​ടി. അ​ര്‍ധ​ശ​ത​ക​ത്തി​ന് ഒ​രു റ​ണ്‍ മാ​ത്രം അ​ക​ല​മു​ള്ള​പ്പോ​ള്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യ്ക്ക് (49) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. മു​ര​ളി വി​ജ​യ് ഒ​മ്പ​തു റ​ണ്‍സു​മാ​യി മ​ട​ങ്ങി. 37 പ​ന്തി​ല്‍ നി​ന്ന് 10 റ​ണ്‍സ് മാ​ത്ര​മാ​ണ് ര​ഹാ​നെ സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ലു റ​ണ്‍സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തേ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 356 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിങ് ആ​രം​ഭി​ച്ച ശ്രീ​ല​ങ്ക 373 റ​ണ്‍സി​ന് പു​റ​ത്താ​യി. ല​ങ്ക​ന്‍ നാ​യ​ക​ന്‍ ജി​നേ​ഷ് ച​ണ്ഡി​മ​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. 21 ഫോ​റു​ക​ളും ഒ​രു സി​ക്‌​സ​റു​മ​ട​ക്കം 164 റ​ണ്‍സ് നേ​ടി​നി​ല്‍ക്കു​മ്പോ​ള്‍ ഇ​ഷാ​ന്ത് ശ​ര്‍മ​യാ​ണ് ച​ണ്ഡി​മ​ലി​നെ മ​ട​ക്കി​യ​ത്. മു​തി​ര്‍ന്ന താ​രം ഏ​യ്ഞ്ച​ലോ മാ​ത്യൂ​സും സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 268 പ​ന്തി​ല്‍ നി​ന്ന് പ​തി​ന്നാലു ഫോ​റും ര​ണ്ടു സി​ക്‌​സ​റു​മ​ട​ക്ക​മാ​ണ് മാ​ത്യൂ​സ് സെ​ഞ്ചു​റി നേ​ടി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ