സഹതാരങ്ങൾക്ക് മൈതാനത്ത് ആത്മവിശ്വാസം നൽകേണ്ടത് ക്യാപ്റ്റനാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അത് ചെയ്യാറുമുണ്ട്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിക്കറ്റ് വീഴാതെ ഇന്ത്യൻ ബോളർമാർ നിരാശരായപ്പോൾ നിർത്താതെ കൈയ്യടിച്ച് കോഹ്‌ലി സഹതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്നത്.

അഞ്ചാ ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയുടെ രണ്ടു വിക്കറ്റുകൾ മാത്രമാണ് ഇന്നു വീണത്. ഇന്ത്യൻ ബോളർമാർ മാറിമാറി എറിഞ്ഞിട്ടും വിക്കറ്റുകൾ മാത്രം കിട്ടിയില്ല. അപ്പോഴേക്കും ഇന്ത്യൻ ബോളർമാർക്ക് ചെറുതായി നിരാശ ബാധിച്ചു തുടങ്ങി. ഇതു മനസ്സിലാക്കിയെന്നോളം ക്യാപ്റ്റൻ തന്നെ ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് രംഗത്തെത്തി.

84-ാം ഓവറിൽ ലങ്ക 243 ന് 5 വിക്കറ്റ് എന്ന നിലയിൽ എത്തിനിന്നപ്പോഴാണ് കോഹ്‌ലി നിർത്താതെ കൈയ്യടിച്ചത്. കോഹ്‌ലി കൈയ്യടിക്കുന്നതുകണ്ട് ചേതേശ്വർ പൂജാരയും കൈയ്യടിച്ചു. ഇതിനുപിന്നാലെ ഗ്യാലറിയും ഒന്നടങ്കം കൈയ്യടിച്ചു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റനെ കണ്ടല്ല ഗ്യാലറി കൈയ്യടിച്ചത്. ഗ്യാലറിയെ നോക്കി കോഹ്‌ലി കൈയ്യടിക്കടാ എന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞു. ഇതു കേൾക്കേണ്ട താമസം ഗ്യാലറി ഒന്നടങ്കം കൈയ്യടിച്ചു.

ശീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. തുടർച്ചയായ 9 ടെസ്റ്റ് പരമ്പരജയം എന്ന നേട്ടം ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി കോഹ്‌ലിപ്പട മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ