ലണ്ടൻ: സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ബൂട്ടഴിച്ചു. ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തോടെ വിടവാങ്ങാം എന്ന ബോൾട്ടിന്റെ സ്വപ്നത്തിന് മുന്നിൽ പരിക്ക് വില്ലനായി. വിടവാങ്ങൽ മത്സരത്തിലെ 4×100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അവസാന 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. പതിവിന് വിപരീതമായത് സംഭവിച്ചതോടെ ബോൾട്ട് പൊട്ടിക്കരഞ്ഞു. ആരാധകരോട് യാത്രപോലും പറയാതെയാണ് ബോൾട്ട് മൈതാനം വിട്ടത്.

ട്രാക്കിലെ ഗ്ലാമർ ഇനമായ 4×100 മീറ്റർ​ റിലേയിൽ വമ്പൻ അട്ടിമറിയാണ് ഉണ്ടായത്. ശക്തരായ ജെമൈക്ക മത്സരം പൂർത്തിയാക്കാതെ പോയപ്പോൾ, അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടണാണ് സ്വർണ്ണം നേടിയത്. 37.52 സെക്കന്റിലാണ് ബ്രിട്ടൺ ഫിനിഷ് ചെയ്തത്. 37.52 സെക്കന്റിൽ​ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് വെള്ളി. 38.02 സെക്കന്റിൽ ഫിനിഷ് ചെയ്ത ജപ്പാനാണ് വെങ്കലം.

ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 11 സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ബോ​ള്‍ട്ടി​ന് ഒ​ളി​മ്പി​ക്‌​സി​ല​ട​ക്കം 19 സ്വ​ര്‍ണ​മാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 13 സ്വ​ര്‍ണ​വും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളാ​യ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലു​മാ​ണ്. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​ന​പ്പു​റം ഏ​റ്റ​വും മി​ക​ച്ച കാ​യി​ക താ​ര​മാ​യാ​ണ് ബോ​ള്‍ട്ട് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ