ചെന്നൈ: ത​മി​ഴ്നാ​ട് പ്രീ​മി​യ​ർ ലീ​ഗിന് നാണക്കേടായി വാതുവെയ്പ് വിവാദം. വാ​തു​വ​യ്പ് ന​ട​ത്തിയെന്ന സം​ശ​യ​ത്തെ തുടർന്ന് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​നോ​ദ് ശ​ർ​മ, വി​കാ​സ് ചൗ​ധ​രി, മു​കേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​നാ​ലു കോ​ടി രൂ​പ​യു​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

2015 ഐ​പി​ല്ലി​നി​ടെ ഉ​ണ്ടാ​യ വാ​തു​വ​യ്പ് കേസുമായി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​കേ​ഷ് ശ​ർ​മ എ​ന്ന​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് വി​നോ​ദ് ശ​ർ​മ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 13 മൊ​ബൈ​ൽ ഫോ​ണു​ക​ളും ര​ണ്ടു ലാ​പ്ടോ​പു​ക​ളും മൂ​ന്നു എ​ൽ​സി​ഡി ടെ​ലി​വി​ഷ​നു​ക​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ