ന്യൂ​ഡ​ൽ​ഹി: മ​ഹാ​വി​ഷ്ണു​വി​ന്‍റെ വേ​ഷ​ത്തി​ൽ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് ഇ​ന്ത്യ​ൻ താ​രം മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സുപ്രീംകോ​ട​തി ത​ള്ളി. ധോ​ണി ഹി​ന്ദു മ​ത​വി​ശ്വാ​സ​ത്തെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ മാഗസിന്‍ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി കാ​ട്ടി​ ആന്ധ്രാ സ്വദേശിയാണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരെമത് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. 2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്‍റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.

ബിസിനസ് മാഗസിനിന്റെ കവറില്‍ കൈയില്‍ ഷൂസ് അടക്കമുള്ളവ എടുത്ത് നില്‍ക്കുന്ന ധോണിയുടെ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് ത​ള്ളി​യ​ത്. പ​രാ​തി​ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ