ആഷസ് പരമ്പരയിൽ സെഞ്ചുറി നേടി പുതിയ റെക്കോർഡിട്ട് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. ഇതോടെ ഏറ്റവും വേഗതയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി. 108 ഇന്നിങ്സുകളിൽനിന്നാണ് സ്മിത്ത് 22 സെഞ്ചുറികൾ നേടിയത്.

19 ഫോറുകളും ഒരു സിക്സും അടങ്ങിയ ഇന്നിംഗ്സോടെ ടെസ്റ്റിലെ താരം താന്‍ തന്നെയാണെന്ന് സ്മിത്ത് ഒരിക്കല്‍ കൂടി തെളിയിച്ചു. 18 വർഷം പഴക്കമുളള സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് സ്മിത്ത് തകർത്തത്.

138 പന്തിലാണ് 28കാരനായ സ്മിത്ത് സെഞ്ചുറി തികച്ചത്. 114 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 108 ഇന്നിംഗ്സുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. 58 ഇന്നിംഗ്സുകളില്‍ നിന്നായി 22 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. 101 മത്സരങ്ങളില്‍ നിന്നായി സെഞ്ചുറികള്‍ നേടിയ സുനില്‍ ഗാവസ്കറാണ് മൂന്നാം സ്ഥാനത്ത്.

2017ല്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചതോടെ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ 1000 റണ്‍സ് വീതം നേടുന്ന രണ്ടാമത്തെ താരവുമായി സ്മിത്ത്. മാത്യു ഹെയ്ഡനാണ് മറ്റൊരു ക്രിക്കറ്റ് താരം. സ്മിത്തിന്റെ പ്രകടനമികവില്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്ത് 89 റണ്‍സിന്റെ ലീഡ് നേടി.

ഏറ്റവും വേഗത്തിൽ 21 സെഞ്ചുറികൾ നേടുന്ന കളിക്കാരനെന്ന സച്ചിന്റെ (110 ഇന്നിങ്സ്) റെക്കോർഡ് അടുത്തിടെ സ്മിത്ത് (105 ഇന്നിങ്സ്) മറികടന്നിരുന്നു. ഇതിനുപിന്നാലെയാണ് സച്ചിന്റെ തന്നെ മറ്റൊരു റെക്കോർഡും സ്മിത്ത് മറികടന്നത്.

ഏറ്റവും വേഗത്തിൽ 22 ടെസ്റ്റ് സെഞ്ചുറികൾ നേടിയ കളിക്കാർ
ഡോൺ ബ്രാഡ്മാൻ – 58 ഇന്നിങ്സ്
സുനിൽ ഗവാസ്കർ – 101 ഇന്നിങ്സ്
സ്റ്റീവ് സ്മിത്ത് – 108 ഇന്നിങ്സ്
സച്ചിൻ തെൻഡുൽക്കർ – 114 ഇന്നിങ്സ്

ഏറ്റവും വേഗത്തിൽ 22 ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഓസ്ട്രേലിയൻ കളിക്കാരിൽ രണ്ടാം സ്ഥാനത്താണ് സ്റ്റീവ് സ്മിത്ത്

ഡോൺ ബ്രാഡ്മാൻ – 38 ഇന്നിങ്സ്
സ്റ്റീവ് സ്മിത്ത് – 59 ഇന്നിങ്സ്
മാത്യു ഹെയ്ഡൻ – 73 ഇന്നിങ്സ്
ഗ്രേഹ് ചാപ്പൽ – 79 ഇന്നിങ്സ്
മിച്ചൽ ക്ലർക്ക് – 88 ഇന്നിങ്സ്
റിക്കി പോണ്ടിങ് – 88 ഇന്നിങ്സ്
അലൻ ബോർഡർ – 91 ഇന്നിങ്സ്
ജസ്റ്റിൻ ലംഗർ – 93 ഇന്നിങ്സ്
സ്റ്റീവ് വോഗ് – 127 ഇന്നിങ്സ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ