ഗാലെ: ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‍സ് 291 റണ്‍സിന് അവസാനിച്ചു. 309 റണ്‍സിന്‍റെ നിര്‍ണായക ലീഡ് കരസ്ഥമാക്കിയ ഇന്ത്യ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കേണ്ടെന്ന് തീരുമാനിച്ചു. 83 റണ്‍സെടുത്ത മാത്യൂസും 92 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പെരേരയും ആണ് ലങ്കൻ സ്കോർനില 300 കടത്തിയ്ത. മൂന്നാം ദിവസമായ ഇന്ന് അഞ്ചു വിക്കറ്റിന് 154 റൺസ് എന്ന നിലയിലാണ് ലങ്ക ബാറ്റിങ് തുടങ്ങിയത്. ഫോളോഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് 404 റൺസാണ് വേണ്ടിയിരുന്നത്.

india-srilanka test

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ 600 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നിറങ്ങിയ ലങ്ക ഇന്നല കളി നിർത്തുമ്പോൾ 44 ഓവറിൽ അഞ്ചിന് 154 എന്ന നിലയിലായിരുന്നു. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ലങ്കൻ ബാറ്റിങ്ങിനെ പിടിച്ചിട്ടത്. രവീന്ദ്ര ജഡേജയും മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ്, ആർ.അശ്വിൻ, ഹാർദിക് പാണ്ഡ്യേ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ശിഖർ ധവാൻ (190), ചേതേശ്വർ പൂജാര (153) എന്നിവരുടെ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെയും (57) ഹാർദ്ദിക് പാണ്ഡ്യയുടെയും (50) അർധ സെഞ്ചുറികളാണ് ഇന്ത്യയെ വൻ സ്കോറിലെത്തിച്ചത്. അഞ്ഞൂറിൽ ഒതുങ്ങുമെന്നു കരുതിയ ഇന്ത്യൻ സ്കോറിനെ 600 ലേക്ക് കൊണ്ടുപോയത് ഹാർദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്സാണ്. 49 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും പറത്തിയാണ് പാണ്ഡ്യ അർധ സെഞ്ചുറി കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ