കിം​ബെ​ർ​ലി: ഐ​സി​സി വി​മ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​ന്ത്യയ്ക്ക് ഉ​ജ്ജ്വ​ല വി​ജ​യം. 178 റ​ണ്‍​സി​നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആധികാരിക വിജയം നേടിയത്. ഇതോടെ ഇ​ന്ത്യ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ 2-0ന് മുമ്പിലെത്തി പരമ്പര ഉറപ്പിച്ചു.

സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​ൻ വിജയശില്‍പി. 129 പ​ന്തി​ൽ 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 135 റ​ണ്‍​സ് മ​ന്ദാ​ന അ​ടി​ച്ചു​കൂ​ട്ടി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്മൃ​തി മ​ന്ദാ​ന​യു​ടെ 84 റ​ണ്‍​സ് മി​ക​വി​ൽ ഇ​ന്ത്യ 88 റ​ണ്‍​സി​നു വി​ജ​യി​ച്ചി​രു​ന്നു.
മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 302 റ​ണ്‍​സാണ് ഇന്ത്യ എടുത്തത്. ഹ​ർ​മ​ൻ​പ്രീ​തി​നൊ​പ്പം സെ​ഞ്ചു​റി (134) കൂ​ട്ടു​കെ​ട്ടും മ​ന്ദാ​ന പ​ടു​ത്തു​യ​ർ​ത്തി. 69 പ​ന്തി​ൽ ര​ണ്ടു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 55 റ​ണ്‍​സാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് നേ​ടി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി ഇ​ന്ത്യ​ൻ സ്കോ​ർ 300 ക​ട​ത്തി. 33 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ വേ​ദ 51 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര 30.5 ഓ​വ​റി​ൽ 124 റ​ണ്‍​സി​ന് പു​റ​ത്താ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ലി​സെ​ല്ലെ ലീ (73) ​മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. ആ​തി​ഥേ​യ​രു​ടെ ഒ​ന്പ​തു ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി പൂ​നം യാ​ദ​വ് 7.5 ഓ​വ​റി​ൽ 24 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ