ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ 200 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ഇനി എവര്‍ടണ്‍ താരം വെയ്ന്‍ റൂണിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് റൂണിയുടെ നേട്ടം. അലന്‍ ഷിയററാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരം. മത്സരം സമനിലയില്‍ കലാശിച്ചു.

തോല്‍വി മുന്നില്‍ കണ്ട സിറ്റി ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗോള്‍ മടക്കി രക്ഷപ്പെടുകയായിരുന്നു. 83-ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങിന്റെ ഗോളാണ് സിറ്റിയയെ കരകയറ്റിയത്.

പുതിയ സീസണിനു മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നു തന്റെ ബാല്യകാല ക്ലബ്ബായ എവര്‍ട്ടനില്‍ മടങ്ങിയെത്തിയ റൂണി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഗോള്‍ നേടുന്നത്. സ്‌റ്റോക്ക് സിറ്റിക്കെതിരേ എവര്‍ട്ടന്‍ 1-0നു ജയിച്ച ആദ്യ ലീഗ് മല്‍സരത്തിന്റെ ടീമിന്റെ വിജയഗോള്‍ റൂണിയുടെ വകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ