ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് റെനി മ്യൂലസ്റ്റൻ രാജിവെച്ചിരിക്കുകയാണ്. ടീമിന്രെ ദയനീയ പ്രകടനത്തിനിടെ റെനി മ്യൂലസ്റ്റന്റെ രാജി ഇരട്ടപ്രഹരമായിരിക്കെ ട്രോളൻമാരും വെറുതെ ഇരുന്നില്ല. ടീമിനെ കയ്യൊഴിഞ്ഞ് റെനി കണ്ടം വഴി ഓടിയെന്നാണ് ട്രോളൻമാരുടെ ആരോപണം.

മുങ്ങുന്ന കപ്പിലിൽ നിന്ന് റെനി ചാടി രക്ഷപ്പെട്ടുവെന്നാണ് മറ്റൊരു പക്ഷത്തിന്റെ വാദം. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി.2017 ജൂലൈ മാസമാണ് റെനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റത്.

ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1നാണ് കേരളം തോറ്റത്. ഇപ്പോള്‍ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേര്‍സ്. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.

ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. രണ്ട് മത്സരത്തിൽ പരാജയപ്പെട്ട ടീം നാല് മത്സരങ്ങളിൽ സമനില വഴങ്ങുകയായിരുന്നു. ഹോം മത്സരങ്ങളിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിനെ ആരാധകരും കൈവിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ റെനേ സ്വീകരിച്ച തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നുവന്നത്.

ടീമിന്റെ പ്രകടനത്തിൽ താൻ നിരാശനാണെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും റെനി മ്യൂലസ്റ്റൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അറിയിച്ചു.

ടീമിന്റെ സഹപരിശീലകൻ താങ് ബോയ് സിങ്റ്റോയെ താത്ക്കാലിക പരിശീലകനായി നിയമിച്ചു. പുതിയ പരിശീലകനെ ഈ വർഷം തന്നെ നിയമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിലെ സീസണിൽ‌ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർ‌ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി കൂടിയാണു പരിശീലകന്റെ പിന്മാറ്റം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ