കൊച്ചി: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. പ്രശസ്ത പരിശീലകൻ ഡേവ് വാട്മോറാണ് ടീമിന്രെ മുഖ്യഉപദേഷ്ഠാവ്. മുൻ ഇന്ത്യൻ താരമായ ടിനു യോഹന്നാനാണ് ടീമിന്റെ മുഖ്യപരിശീലകൻ. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സഞ്ജു സാംസണും, ബേസിൽ തമ്പിയും ഇത്തവണയും കേരള ടീമിൽ ഇടം നേടിയിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ അരുൺ കാർത്തിക്, ജലജ് സക്സേന എന്നീ താരങ്ങളേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, രോഹൻ പ്രേം, അരുണ്‍ കാർത്തിക്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, സന്ദീപ് വാര്യർ, ബേസിൽ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുൽ, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ