തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് 92 റൺസിന്രെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 335 റൺസിനെതിരെ ബാറ്റ് ചെയ്ത രാജസ്ഥാൻ 243 റൺസിന് പുറത്താവുകയായിരുന്നു. 8 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ പ്രകടനമാണ് രാജസ്ഥാനെ തകർത്തത്.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. മൂന്നാം ദിനം ആർ.കെ.ബിഷ്നോയ് (39), ദില്ലോൺ (44) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് രാജസ്ഥാന്റെ സ്കോർ 200 ൽ കടത്തിയത്. ഒൻപതാമനായി ഇറങ്ങിയ ചാഹർ 31 റൺസും നേടി. എന്നാൽ 8 വിക്കറ്റുകൾ നേടിയ ജലജ് സക്സേന രാജസ്ഥാനെ 243 റൺസിന് പുറത്താക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഒരു വിക്കറ്റ് നഷ്ടമായി. 8 റൺസ് എടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 24 റൺസ് എടുത്ത ജലജ് സക്സേനയും 20​ റൺസ് എടുത്ത രോഹൻ പ്രേമുമാണ് ക്രീസിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ