ബി​ര്‍​മിം​ഗ്ഹാം: ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ മ​ഴ​ക​ളി​ അവസാനിക്കുന്നില്ല. മഴ ഫലം നിശ്ചയിച്ചമത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാ​ക്കി​സ്ഥാ​ന് ജയം. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ബി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ 19 റ​ൺ​സിനാണ് പാകിസ്ഥാന്റെ വി​ജ​യം. ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ പ്ര​കാ​ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 220 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 27 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 119 റ​ൺ​സ് നേ​ടി​യ​പ്പോ​ഴേ​ക്കും മ​ഴ​യെ​ത്തു​ട​ർ​ന്ന് കളി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ പ്ര​കാ​രം വി​ജ​യ​ല​ക്ഷ്യം 27 ഓ​വ​റി​ൽ 101 റ​ൺ​സാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഴ​നി​യ​മ പ്ര​കാ​രം പാ​ക്കി​സ്ഥാ​ൻ 19 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ഡേ ​വി​ഡ് മി​ല്ല​റു​ടെ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​ര്‍ 200 ക​ട​ത്തി​യ​ത്. ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നു സി​ക്‌​സ​റും ഒ​രു ബൗ​ണ്ട​റി​യും മാ​ത്രം പ​റ​ത്തി​യ മി​ല്ല​ര്‍ 104 പ​ന്തി​ല്‍ 75 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ർ അ​സ്ഹ​ർ അ​ലി​യെ ന​ഷ്ട​പ്പെ​ട്ട പാ​ക്കി​സ്ഥാ​നെ ഫ​ഖാ​ർ സ​മ​നും (31) ബാ​ബ​ർ അ​സ​മും (31) ആ​ണ് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യയോ​ടു തോ​റ്റ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയിരുന്നു. ഇതോടെ മൂന്നാം മത്സരത്തിലെ വിജയം ഇരു ടീമുകൾക്കും അനിവാര്യമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ