സോൾ: ഇന്ത്യന്‍ വനിതാ താരം പി.വി.സിന്ധു കൊറിയന്‍ ബാഡ്മിന്‍റണ്‍ സീരിസിന്‍റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മിനാറ്റി മിനാത്സവുനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍: 21-19, 18-21, 21-10.

ഈ വര്‍ഷം സിന്ധു സെമിയിലെത്തുന്ന രണ്ടാം സൂപ്പര്‍ സീരീസാണ് കൊറിയ ഓപ്പണ്‍. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ഹി ബിന്‍ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന്‍ പോരാട്ടത്തില്‍ വിജയിക്കുന്നവരെ സിന്ധു നേരിടും.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്തായി. ടോപ്പ് സീഡ് സണ്‍ വാന്‍ ഹുവിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സമീര്‍ പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സമീറിന്റെ തോല്‍വി. സ്‌കോര്‍: 22-20, 10-21, 13-21.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ