മുംബൈ: കൗമാരലോകകപ്പിനുളള ഇന്ത്യൻ ടീമിനെ അദ്ഭുത ബാലൻ പൃഥ്വി ഷാ നയിക്കും. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തുടർ സെഞ്ചുറികൾ നേടിയ പൃഥ്വി ഷാ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ താരമാണ്. പഞ്ചാബിന്റെ ശുഭമന്‍ ഗില്‍ ആണ് വൈസ് ക്യാപ്റ്റന്‍. അടുത്തിടെ നടന്ന U-19 ഏഷ്യ കപ്പില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല.

2018 ജനുവരി 13ന് ആണ് അണ്ടർ 19 ലോകകപ്പ് ആരംഭിക്കുന്നത്. ന്യൂസിലൻഡാണ് കൗമാരലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 14നു ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഡിസംബര്‍ 8-22 വരെ ബെംഗളൂരുവില്‍ ടീമിന്റെ ക്യാംപ് നടക്കുമെങ്കിലും രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം മാത്രമേ പൃഥ്വി ഷാ ക്യാമ്പില്‍ എത്തുകയുള്ളു. അവസാനം നടന്ന 2016 ലോകകപ്പിൽ റണ്ണറപ്പായിരുന്നു ഇന്ത്യ. 16 അംഗ ടീമിൽ മലയാളിതാരങ്ങൾ ആരും ഇടം നേടിയില്ല.

ടീം ചുവടെ: പൃഥ്വി ഷാ, ശുഭമന്‍ ഗില്‍, മഞ്ജോത് കല്‍റ, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ആര്യന്‍ ജുവാല്‍, ഹാര്‍വിക് ദേശായി, ശിവം മാവി, കമലേഷ് നാഗര്‍കോടി, ഇഷാന്‍ പോരെല്‍, ആര്‍ഷദീപ് സിങ്, അങ്കുല്‍ റോയ്, ശിവ സിങ്, പങ്കജ് യാദവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ