ന്യൂഡല്‍ഹി: ഈ ഐപിഎല്ലില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റങ്ങളില്‍ ഒന്നായിരുന്നു കൗമാര താരം പൃഥ്വി ഷായുടേത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീട ജേതാക്കളാക്കി മാറ്റിയ നായകനില്‍ ഇന്ത്യയുടെ ഭാവിയെയാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും കാണുന്നത്. എന്നാല്‍ അത്ര ശുഭകരമായിരുന്നില്ലെന്ന് മാത്രമല്ല കണ്ണീരോടെയായിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം.

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മൽസരത്തിനിടെയായിരുന്നു പൃഥ്വി വിതുമ്പിയത്. പഞ്ചാബിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറുടെ ക്യാച്ച് മിസ് ആയതാണ് പൃഥ്വിയെ വികാരഭരിതനാക്കിയത്. ഡല്‍ഹിക്കായി അമിത് മിശ്ര എറിഞ്ഞ, 15-ാമത്തെ ഓവറിലായിരുന്നു സംഭവം. അനായാസമായ ക്യാച്ച് നെര്‍വസ്‌നെസ് മൂലം പൃഥ്വിക്ക് പിടിയിലൊതുക്കാന്‍ സാധിച്ചില്ല.

നഷ്ടപ്പെട്ടത് മികച്ചൊരു അവസരമാണെന്ന് ബോധ്യമായ പൃഥ്വി നിലത്തിരുന്ന് വിതുമ്പുകയായിരുന്നു. സഹതാരത്തിന്റെ കണ്ണീരു കണ്ട് റിഷഭ് പന്ത് അരികിലെത്തി പൃഥ്വിയെ സാന്ത്വനിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ