കൊളംബോ: കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം നൈറ്റ് വാച്ച്മാനായ പുഷ്പകുമാര വിക്കറ്റ് വലിച്ചെറിയുന്ന ഭ്രാന്തന്‍ ഷോട്ട് വൈറലാകുന്നു. ശതകം നേടി ലങ്കക്കായി മികച്ച പോരാട്ടം പുറത്തെടുത്ത കരുണരത്‍നക്കൊപ്പമാണ് പുഷ്പകുമാര ക്രീസിലെത്തിയത്. കരുണരത്നയെ പിന്തുണയ്ക്കുക മാത്രമായിരുന്നു ഈ സമയം താരം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തീര്‍ത്തും അസാധ്യമായ ഒരു റിവേഴ്സ് ഷോട്ടിന് ശ്രമിച്ച് അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുഷ്പകുമാര മടങ്ങി.

കടുത്ത ഭാഷയിലാണ് സുനില്‍ ഗവാസ്‍കര്‍ ഈ ഷോട്ടിനെ വിമര്‍ശിച്ചത്. ഷോട്ട് കണ്ട് പുഷ്പകുമാരയെ ബംഗളൂരു ടീമിലെടുക്കാന്‍ കൊഹ്‍ലി ഉടന്‍ നിര്‍ദേശിച്ചെന്നാണ് ട്വിറ്ററില്‍ ഒരു വിരുതന്‍ കമന്‍റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ