മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് വീണ്ടും തോൽവി. ആവേശകരമായ മത്സരത്തിൽ ഒരു പന്ത് ബാക്കി നില്‍ക്കയാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ജോസ് ബട്ലര്‍ 33 റണ്‍സെടുത്ത് രോഹിതിന് പിന്തുണ നല്‍കി. നിതീഷ് റാണ 27ഉം പൊള്ളാഡ് 17ഉം റണ്‍സെടുത്തു.
നേരത്തേ ഡിവില്ലിയേഴ്സിന്റെ 43 റണ്‍സ് പ്രകടനത്തോടെയാണ് ബാഗ്ലൂര്‍ മോശമല്ലാത്ത സ്കോറിലെത്തിയത്. 20 റണ്‍സെടുത്ത് നായകന്‍ കോഹ്ലി പുറത്തായപ്പോള്‍ വാലറ്റക്കാരനായ പവന്‍ നേഗി 35 റണ്‍സെടുത്ത് സ്കോറുയര്‍ത്തി.

പത്തുമത്സരങ്ങൾ കളിച്ച മുംബൈ എട്ട് വിജയങ്ങളോടെ 16 പോയിന്‍റുമായി ഒന്നാമതാണ്. വിജയത്തോടെ മുംബൈ പ്ലേഓഫ് ഉറപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ