മികച്ച ഫിനിഷർ മാത്രമല്ല, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് അടയാളപ്പെടുത്തുന്ന പ്രകടനം. തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ അഞ്ചാം വിക്കറ്റിലും ആറാം വിക്കറ്റിലും കൂട്ടുകെട്ടുകളുണ്ടാക്കി
പടുത്തുയർത്തിയ മുൻ ഇന്ത്യൻ നായകൻ ക്രീസിൽ മറ്റൊരു റെക്കോഡ് കൂടി തികച്ചു.

ഇന്ത്യൻ ഇന്നിംഗ്സിനെ പതറാതെ പിടിച്ചുനിർത്തിയ മുൻനായകൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ പേര് ഒരു താളിൽ കൂടി എഴുതിച്ചേർത്തു. അർദ്ധസെഞ്ച്വറികളിൽ സെഞ്ച്വറി തികയ്‌ക്കുകയെന്ന അപൂർവ്വ നേട്ടമാണ് അദ്ദേഹം ഇന്ന് മൈതാനത്ത് കുറിച്ചത്.

നാലാമത്തെ വിക്കറ്റും വീണപ്പോഴാണ്, ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മുൻനായകൻ ക്രീസിലെത്തിയത്. ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ധോണി നൽകിയ പിന്തുണ തന്നെയാണ് 280 റൺസെന്ന മാന്യമായ നിലയിലേക്ക് ഇന്ത്യൻ ടീം എത്തിച്ചേരാൻ കാരണം.

116 പന്തിൽ 118 റൺസ് അടിച്ചുകൂട്ടിയ ഹർദ്ദിക് പാണ്ഡ്യ-ധോണി കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്സിന്റെ റൺ വേഗം ഉയർത്തി. മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ 83 റൺസ് എടുത്തപ്പോൾ 79 റൺസ് നേടിയ ധോണി ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറുകൾ വരെ നെടുംതൂണായി നിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ