ബംഗലൂരു: ബോളർമാരുടെ തകർപ്പൻ പ്രടകനത്തിന്റെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ കടന്നു. കൊൽക്കത്തയുടെ പേരുകേട്ട ബാറ്റിങ്ങ് നിരയെ ഏറിഞ്ഞിട്ട കരൺ ശർമ്മയും , ജസ്പ്രീത് ബൂംറയുമാണ് മുംബൈക്ക് അനായാസ വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 107 റൺസിന് പുറത്താവുകയായിരുന്നു. കൊൽക്കത്തയുടെ സ്കോർ പിന്തുടർന്ന മുംബൈ പതിനാലാം ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ബോളർമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 4 റൺസ് എടുത്ത ക്രിസ് ലിനെ മടക്കി ജസ്പ്രീത് ബൂംറ മുംബൈക്ക് മികച്ച തുടക്കം നൽകി. സുനിൽ നരൈയ്നേയും(10) , ഗംഭീറീനെയും (12) , ഗ്രാൻഹോമം (0)മടക്കി കരൺ ശർമ്മ കൊൽക്കത്തയെ തകർത്തു കളഞ്ഞു. 31 റൺസിന് 5 വിക്കറ്റ് നഷ്ടമായ കൊൽക്കത്തയെ സൂര്യകുമാർ യാദവും (31) , ഇഷാൻ ജെഗ്ഗിയും (28 )ആണ് 100 കടത്തിയത്. അവസാന ഓവറുകളിൽ റൺസ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ വാലറ്റവും തകർന്നടിഞ്ഞതോടെ കൊൽക്കത്ത 107 റൺസിന് പുറത്താവുകയായിരുന്നു.

കൊൽക്കത്ത ഉയർത്തിയ 108 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്രെ തുടക്കവും തകർച്ചയോടെയായിരിന്നു. സിമ്മൺസിനെയും,അമ്പാടി റായിഡുവിനെയും, മടക്കി പിയൂഷ് ചൗള മുംബൈയെ വിറപ്പിച്ചു.​ എന്നാൽ കരുതലോടെ കളിച്ച രോഹിത് ശർമ്മയും കൃണാൽ പാണ്ഡ്യയും മുംബൈയെ ഫൈനലിലേക്ക് നയിച്ചു. രോഹിത് ശർമ്മ 26 റൺസും, കൃണാൽ പാണ്ഡ്യ 45 ഉം റൺസ് എടുത്തു. കൊൽക്കത്തയെ തകർത്ത കരൺ ശർമ്മയാണ് കളിയിലെ താരം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അയൽക്കാരായ പൂണെ സൂപ്പർ ജയന്റ്സുമായിട്ടാണ് മുംബൈയുടെ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ