അങ്ങിനെ മകനെ സാക്ഷിയാക്കി കൊണ്ട് ഫുട്ബോൾ ലോകത്തെ രാജകുമാരൻ ലയണൽ മെസ്സി കാമുകി അന്റോണെല്ലാ റൊക്കൂസോയെ വിവാഹം കഴിച്ചു. അർജന്റീനയിലെ ഇവരുടെ നാടായ റൊസാരിയോയിൽ വച്ചായിരുന്നു വിവാഹചടങ്ങ്.

ലോകത്തെ മുൻനിര ഫുട്ബോൾ കളിക്കാരടക്കം 260 ഓളം പേർ പങ്കെടുത്ത ചടങ്ങിനെ നൂറ്റാണ്ടിന്റെ വിവാഹം എന്നാണ് അര്‍ജന്റീനിയന്‍ ദിനപത്രം ക്ലാരിന്‍ വിശേഷിപ്പിച്ചിരുന്നത്. അതേസമയം ബാഴ്സലോണ ഫുട്ബോൾ ക്ലബ് അധികൃതർക്കാർക്കും വിവാഹ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.

ബാഴ്സലോണ മാനേജിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് പുറമേ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അനധികൃതമായി വിവാഹചടങ്ങിൽ പങ്കെടുക്കുന്നവരെ തടയാൻ 450 അംഗങ്ങളുള്ള ശക്തമായ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.

മെസ്സിയെ സ്പെയിനിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച അലക്സാണ്ട്രോ എകിവേര ചടങ്ങിൽ പങ്കെടുത്തു. പെപെ കോസ്റ്റ, റുക്കോസോ, ജോസ് മാനുവൽ പിന്റോ, സാവി ഫെർണാണ്ടസ്, ഫാബ്രിഗസ്, കാൾസ് പുയോൾ, ജോർദി അൽബ, സെർജിയോ ബസ്കറ്റ്, സാമുവൽ ഉംതിതി, ഇവാൻ റാക്കിറ്റിച്ച്, അർദ ടുറാൻ തുടങ്ങിയ താരങ്ങളും വിവാഹചടങ്ങിൽ സംബന്ധിച്ചു.

അതേസമയം മകൾ സിയനയുടെ ജനനം കാരണം ബാഴ്സലോണ നായകൻ ഇനിയസ്റ്റ വവിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. 550 മാധ്യമപ്രവർത്തകരാണ് കളിക്കാർക്ക് പുറമേ വിവാഹചടങ്ങിൽ പങ്കെടുത്ത മറ്റ് അതിഥികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ