കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ടൂർണ്ണമെന്റിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു. തമിഴ്നാട് സ്വദേശിയും കൊച്ചിൻ ബിപിസിഎൽ താരവുമായ ജെറോം വിനീതാണ് കേരളത്തിന്റെ ക്യാപറ്റൻ. ഈ മാസം 21 മുതൽ 28 വരെ കോഴിക്കോട്‍‌വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മുൻ ദേശീയ താരമായ അബ്ദുൾ നാസറാണ് ടീമിന്റെ പരിശീലകൻ.

പരിചയ സമ്പന്നരായ വിബിൻ എം ജോർജ്ജ്, സി.കെ രതീഷ് (ലിബറോ), രതീഷ് കെ.എസ് തുടങ്ങിയവർ ടീമിൽ ഉണ്ട്. യുവതാരങ്ങളായ അജിത് ലാൽ, അനു ജയിംസ്, അൻസാബ് നടുപുറം മുത്തു സാം തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

നിലവിൽ കേരളമാണ് പുരുഷ വിഭാഗത്തിലെ റണ്ണേഴ്സ് അപ്പ്. മുൻ ഇന്ത്യൻ താരം കിഷോർ കുമാറാണ് ടീമിന്രെ സഹ പരിശീലകൻ.

ടീം ഇങ്ങനെ – ജെറോം വിനീത് (ക്യാപ്റ്റൻ), അഖിൻ ജാസ് (വൈസ് ക്യാപ്റ്റൻ), വിബിൻ എം ജോർജ്ജ്, രോഹിത് കൊടുങ്ങല്ലൂർ, അബ്ദുൾ റഹീം, രതീഷ് സി.കെ, അൻസാബ് നടുപുറം, അനു ജയിംസ്, രതീഷ് സി.കെ, ജിതിൻ എൻ, അജിത്ത് ലാൽ, മുത്തു സാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ