തിരുവനന്തപുരം : ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്ബോൾ താരം സി.കെ വിനീതിന് ജോലി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് കായികമന്ത്രി എ.സി മൊയ്ദ്ദീൻ. വിനീതിന് അക്കൗണ്ടന്ര് ജനറൽ ഓഫീസിലെ ജോലി തിരിച്ചു നൽകണമെന്നും , ഇതിനായി കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കായികമന്ത്രി പറഞ്ഞു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ​ഈ വിഷയത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സി.കെ വിനീതിന് സംസ്ഥാന സർക്കാർ ജോലി നൽകുമെന്നും എ.സി മൊയ്ദ്ദീൻ പറഞ്ഞു.

2012ൽ സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫിസിലെ ഓഡിറ്ററായി ജോലിയിൽ പ്രവേശിച്ചതാണു വിനീത്. എന്നാൽ വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായുള്ള ഡപ്യൂട്ടി അക്കൗണ്ടന്‍റ് ജനറലിന്‍റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ