കലൂർ: സ്വന്തം തട്ടകത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സിന് തോൽവി. പൊരുതി കളിച്ചെങ്കിലും എഫ്സി ഗോവയ്ക്കെതിരെ 2-1 ന് തോൽവി വഴങ്ങനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. രണ്ടാം പകുതിയിൽ എഡ്വാർഡോ പിലെസ് നേടിയ ഗോളാണ് ഗോവയുടെ വിജയം ഒരുക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഗോവയാണ് ആദ്യം ലീഡ് എടുത്തത്. മത്സരത്തിന്റെ ആറാം മിനുറ്റിൽ ഗോവൻ സ്ട്രൈക്കർ ഫെറാൻ കൊറാമിനസാണ് ഗോവയുടെ ആദ്യ ഗോൾ നേടിയത്. ഇടത് വിങ്ങർ മന്ദർ ദേശായി കൊടുത്ത പാസിൽ നിന്നായിരുന്നു കൊറാമിനസിന്റെ കൂൾ ഫിനിഷ്.

എന്നാൽ ഗോളിന് പിന്നാലയതിന് ശേഷം എഫ്സി ഗോവയ്ക്കെതി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 28 ആം മിനുറ്റിൽ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഗോവൻ പ്രതിരോധത്തിന്രെ പിഴവ് മുതലെടുത്താണ് വിനീതിന്രെ മറുപടി ഗോൾ.

76 ആം മിനുറ്റിൽ മധ്യനിരക്കാരൻ എഡ്വാർഡോ പിലെസ് നേടിയ ഗോളിലൂടെയാണ് ഗോവ വിജയം വെട്ടിപ്പിടിച്ചത്. കോർണ്ണർ കിക്കിൽ തലവെച്ചാണ് എഡ്വാർഡോ പിലെസ് കേരളത്തിന്റെ വലകുലുക്കിയത്.

എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ മിഡ്ഫീൽഡ് താരം കിസിറോൺ കിസീറ്റോ കളിച്ചിരുന്നില്ല. ജാംഷഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ കിസിറോണിനെ ഡേവിഡ് ജയിംസ് ടീമിൽ ഉൾപ്പെടുത്തിയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ