ജയ്പൂർ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ നിര്‍ണ്ണായക സമയത്ത് നോബോളെറിഞ്ഞ ജസ്പ്രീത് ബുംമ്രയെ പരോക്ഷമായി പരിഹസിച്ച് ജയ്പൂര്‍ ട്രാഫിക് പോലീസിന്റെ പരസ്യം. ബുംറ നോബോള്‍ എറിയുന്ന ചിത്രം ജയ്പൂര്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷയുടെ ഭാഗമായുള്ള പരസ്യത്തിനാണ് ഉപയോഗിച്ചത്. വര മറികടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് പരസ്യത്തിലെ മുന്നറിയിപ്പ്. പരസ്യം നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ജയ്പൂർ ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സീബ്രാ ലൈനിനരികില്‍ നില്‍ക്കുന്ന രണ്ട് കാറുകളുടെയും ബുംറ നോബോള്‍ എറിയുന്നതിന്റെയും ചിത്രം ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ലൈന്‍ മുറിച്ചുകടക്കരുത്, അതിന് വലിയ വില നല്‍കേണ്ടി വരും എന്ന പരസ്യവാചകം അതിന് താഴെ നല്‍കിയിട്ടുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ഫഖാര്‍ സമാന്റെ വിക്കറ്റ് ബുംറ തുടക്കത്തിലെ വീഴ്ത്തിയിരുന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതിനാല്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഫഖര്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ