തിരുവനന്തപുരം:കേരള സന്ദര്‍ശനത്തിനെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ അജ്ഞലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സച്ചിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മത്സരങ്ങള്‍ ജയിക്കുകയല്ല, ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17 മുതല്‍ മാര്‍ച്ച് വരെയാണ് ഐ.എസ്.എല്‍ നാലാം സീസണ്‍ മത്സരം. കേരളത്തിലും മത്സരം നടക്കുന്നുണ്ട്. ഈ സമയത്ത് ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം തേടാനും കേരള ബ്ലാസ്റ്റേഴ്സ് ഉടമ കൂടിയായ സച്ചിന്റെ സന്ദര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ