ന്യൂഡൽഹി: ക്രിക്കറ്റിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ പേസ് ബൗളർ ഇശാന്ത് ശർമ്മ. വരാനിരിക്കുന്ന രഞ്ജി ട്രോഫിയിൽ കരുത്തരായ ഡെൽഹി ടീമിന്റെ നായക പദവിയാണ് ഇശാന്ത് ശർമ്മയെ തേടി എത്തിയിരിക്കുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനാണ് ഇശാന്തിനെ ടീമിന്റെ നായകാനായി പ്രഖ്യാപിച്ചത്. മുതിർന്ന താരം ഗൗതം ഗംഭീറിനെ തഴഞ്ഞ് കൊണ്ടാണ് ഇശാന്തിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്.

ആദ്യമായാണ് ഇശാന്ത് ശർമ്മ ഒരു ടീമിന്റെ നായകനാകുന്നത്. പ്രമുഖ താരങ്ങളെത്തന്നെയാണ് ഇത്തവണയും ഡെൽഹി രഞ്ജി ട്രോഫിക്കായി ഇറക്കുന്നത്. ഗൗതം ഗംഭീർ, ഉൻമുക് ചന്ദ്, നിധീഷ് റാണ, റിഷബ് പണ്ഡ് എന്നിവരാണ് ഡെൽഹി നിരയിലെ ഗ്ലാമർ താരങ്ങൾ.

ഇന്ത്യക്കായി 77 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇശാന്ത് 218 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 80 ഏകദിനങ്ങളിൽ നിന്ന് 115 വിക്കറ്റുകളാണ് ഇശാന്തിന്റെ സമ്പാദ്യം. 14 ട്വന്റി-20 മത്സരങ്ങളും ഇശാന്ത് കളിച്ചിട്ടുണ്ട്.

ഡെൽഹി ടീം ചുവടെ –

ഇശാന്ത് ശർമ്മ, ഗൗതം ഗംഭീർർ, ഉൻമുക് ചന്ദ്, റിഷബ് പണ്ഡ്, നിധീഷ് റാണ, ധൃുവ് ഷോറെ, ഹിമ്മത് സിങ്, കുനാൽ ചന്ദേല, വികാസ് ടോകാസ്, വികാസ് മിശ്ര, നവ്ദീപ് സെയ്നി, കുൽവന്ദ്, മനൻ ശർമ്മ,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ