ഐപിഎല്ലിന്റെ പത്താംപതിപ്പിന്റെ കലാശപ്പോരാത്തിന് യോഗ്യത നേടാനായി കരുത്തരായ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് ഏറ്റുമുട്ടും. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് എട്ടുമണിക്കാണ് മത്സരം നടക്കുന്നത്. ഐപിഎല്ലിൽ രണ്ട് തവണ വീതം ചാമ്പ്യൻമാരായ ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിന് വീറും വാശിയും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമുണ്ടാകില്ല.

ടൂർണ്ണമെന്റിന്റെ ആദ്യ ഘട്ടം മുതൽ മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ ക്വാളിഫൈയറിൽ പൂണെക്ക് എതിരെയുള്ള തോൽവി മാറ്റി നിർത്തിയാൽ ത്രസിപ്പിക്കുന്ന പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. ബാറ്റിങ്ങിലും , ബോളിങ്ങിലും, ഫീൽഡിങ്ങിലും മികവ് പുലർത്തിയ മുംബൈ കപ്പ് ഉയർത്തുമെന്ന് തന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ. മുംബൈ നിരയിൽ അമ്പാടി റായിഡുവിന് പകരം നിതീഷ് റാണ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച മഗ്‌ലാനകന് പകരം മിച്ചൽ ജോൺസണായിരിക്കും കളിക്കുക.

നിലവിലെ ചാമ്പ്യൻമാരായ സൺറൈസേഴ്സിനെ തകർത്തതിന്രെ ആത്മവിശ്വാസത്തിലാണ് ഗൗതം ഗംഭീറും സംഘവും ഇറങ്ങുന്നത്. ഉമേഷ് യാദവും സുനിൽ നരൈയ്നും നയിക്കുന്ന ബോളിങ്ങ് നിരയാണ് കൊൽക്കത്തയുടെ വജ്രായുധം.

ഐപിഎല്ലിൽ മുൻപ് 20 തവണ ഇരുവരും ഏറ്റമുട്ടിയപ്പോൾ 15 തവണയും മുംബൈക്കായിരുന്നു വിജയം. ബംഗ്ലൂരിൽ മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ആരാധകരുടെ ആശങ്ക .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ