ന്യൂഡൽഹി: പ്രശസ്​ത ഇന്ത്യൻ ഫുട്ബോൾ താരവും 1951ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീം അംഗവുമായ അഹമ്മദ്​ ഖാൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ബെംഗളൂരുവിലെ വസതിയിലാണ്​ അന്ത്യം. 1948, 1952 വർഷങ്ങളിൽ ഇന്ത്യക്കായി ഒളിംപിക്സിൽ പ​ങ്കെടുത്തിട്ടുണ്ട്​. ഡൽഹിയിലും മനിലയിലും നടന്ന ഏഷ്യൻ​ ഗെയിംസിൽ ഇന്ത്യൻ ടീമി​​ന്റെ സ്​ട്രൈക്കറായിരുന്നു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 11 മ​ത്സ​ര​ങ്ങൾ കളിച്ച ഖാ​ൻ മൂ​ന്ന് ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്. 1951ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. 1952ൽ ​ഹെ​ല്‍​സി​ങ്കി ഒളിംപിക്സിൽ യൂ​ഗോ​സ്ലാ​വി​യ​യോ​ട് ഒ​ന്നി​ന് എ​തി​രെ പ​ത്തു ഗോ​ളി​ന്‍റെ വ​ൻ​തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ ടീ​മി​ല്‍ ഖാ​നു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഇ​ന്ത്യ നേ‌​ടി​യ ഏ​ക​ഗോ​ള്‍ വ​ല​യി​ലാ​ക്കി​യ​ത് ഖാ​നാ​യി​രു​ന്നു.

കൊല്‍​ക്ക​ത്ത ക്ല​ബ്ബ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച മു​ന്നേ​റ്റ​നി​ര താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യ അ​ഹ​മ്മ​ദ് ഖാ​ൻ ക്ല​ബി​നാ​യി 62 ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്. 1949-59 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ക​ളി​ച്ച അ​ദ്ദേ​ഹം ‌കൊ​ല്‍​ക്ക​ത്ത ഫു​ട്‌​ബോ​ളി​ലെ വി​ഖ്യാ​ത​മാ​യ പ​ഞ്ച​പാ​ണ്ഡ​വ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു. 1954ൽ ​ക്ലബിന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​വും ഖാ​ൻ വ​ഹി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ