ധരംശാല: ഓസ്ട്രേലിയക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ​ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. നാല് കളികളുടെ പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്.

മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ജയത്തിന് 87 റൺസ് അരികിലായിരുന്നു. ധരംശാലയിലെ ബോളിങ്ങിന് അനുകൂലമായ പിച്ച് ഇന്ത്യൻ ബാറ്റ്സ്‌മാന്മാരെ വീഴ്‌ത്തുമോയെന്നായിരുന്നു ഉറ്റുനോക്കിയത്. രാവിലെ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച രാഹുലിന് മികച്ച കൂട്ടുകെട്ട് നൽകാൻ മുരളി വിജയ്ക്ക് ആയില്ല. കുമ്മിൻസിന്റെ പന്തിൽ കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് നൽകിയായിരുന്നു മുരളി വിജയുടെ മടക്കം.
India vs Australia, Test match, Dharmasala Test, India, Australia. ധരംശാല ടെസ്റ്റ്, ഇന്ത്യ, ഓസ്ട്രേലിയ

പിന്നീടിറങ്ങിയ ചേതേശ്വർ പൂജാര അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് കളഞ്ഞു. മാക്‌സ്‌വെല്ലാണ് പൂജാരയെ റൺ ഔട്ടാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 137 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് ജയിക്കാൻ 106 റൺസായിരുന്നു വേണ്ടിയിരുന്നത്.

മൂന്നാം ദിനം ബാറ്റ് എടുത്ത ഓസ്ട്രേലിയയെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും അശ്വിനും രവീന്ദർ ജഡേജയുമാണ് എറിഞ്ഞിട്ടത്.

ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സ് 32 റൺസ് ലീഡ് ലഭിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 332 റൺസിന് എല്ലാവരും പുറത്തായി. 63 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

India vs Australia, Test match, Dharmasala Test, India, Australia. ധരംശാല ടെസ്റ്റ്, ഇന്ത്യ, ഓസ്ട്രേലിയ

രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ആറിന് 248 എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാം വിക്കറ്റിൽ ഒത്തുകൂടിയ രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയുമാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നത്. ജഡേജ 63 റൺസും സാഹ 31 റൺസും നേടി പുറത്തായി. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 300 റൺസാണ് നേടിയത്.

പുണെയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയും ബെംഗളൂരുവിൽ നടന്ന മൽസരത്തിൽ ഇന്ത്യയും ജയിച്ചിരുന്നു, എന്നാൽ റാഞ്ചിയിലെ ടെസ്റ്റ് സമനിലയിലായി. അതോടെയാണ് നാലാം ടെസ്റ്റ് പരമ്പരയിൽ നിർണായകമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ