പാലെക്കെല്ലി: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ്ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് എടുത്തത്. അർധസെഞ്ചുറി നേടിയ സിരിവർധനയുടെ മികവിലാണ് ശ്രീലങ്ക ഭേതപ്പെട്ട സ്കോറിൽ എത്തിയത്. നേരത്തെ ടോസ് നേടിയ വിരാട് കോഹ്‌ലി ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യ മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ശ്രീലങ്കയുടെ തുടക്കം. ഓപ്പണർമാരായ ഡിക്കവാലയും ഗുണതിലകയും മികച്ച തുടക്കമാണ് നേടിയത്. എന്നാൽ സ്കോർ 42 ൽ നിൽക്കെ 31റൺസ് നേടിയ ഡിക്കവാലെയെ ബൂംറ മടക്കി. പിന്നീട് സ്പിന്നർമാർ പന്ത് എടുത്തതോടെ ലങ്കയുടെ മധ്യനിര തകർന്നു. നായകൻ ഉപുൽ തരംഗയ്ക്ക് 9 റൺസ് മാത്രമെ എടുക്കാനായുളളു. ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ് 20 റൺസിനാണ് പുറത്തായത്.

4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയാണ് ലങ്കയെ തകർത്തത്. സ്പിന്നർമാർ യുഷ്വേന്ദ്ര ചഹൽ 2 വിക്കറ്റും, ഹർദ്ദിഖ് പാണ്ഡ്യയും, അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ