ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കാൻ ഇന്ത്യ പൊരുതുന്നു. അർധസെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഹർദ്ദിഖ് പാണ്ഡ്യയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നേരത്തെ 29/3 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. . ടീം സ്‌കോര്‍ 57ല്‍ നെില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ബി വിക്കറ്റിന് കുടുങ്ങുകയായിരുന്നു രോഹിത്ത്. പിന്നീട് 26 റണ്‍ടുത്ത പൂജാര പിലാന്തറുടെ പന്തില്‍ ഡുപ്ലെസിസ് പിടിച്ച് പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. റൺസ് ഒന്നും എടുക്കാതെ സാഹയും മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

പിന്നീടാണ് പാണ്ഡ്യ ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 47 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് ഹാര്‍ദ്ദിക്ക് അര്‍ധ സെഞ്ച്വറി നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക്ക് സിംഗിളുകള്‍ക്ക് പകരം ബൗണ്ടറികള്‍ കണ്ടെത്തിയാണ് റണ്‍സ് ചലിപ്പിക്കുന്നത്. ഹാര്‍ദ്ദിക്കിന്റെ ടെസ്റ്റിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. 10 റൺസ് എടുത്ത ഭുവനേശ്വർ കുമാറാണ് പാണ്ഡ്യക്ക് കൂട്ടായുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ