ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ കളിക്കളത്തിൽ ഒരു അപൂർവ്വ സംഗമം. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കുന്നതിന് മുന്നെയാണ് ഡെയിൽ സ്റ്റെയിനും ഉമേഷ് യാദവും തമ്മിൽ കണ്ട്മുട്ടിയത്. ക്രിക്കറ്റിനെപ്പറ്റി ആയിരുന്നില്ല ഇരുവരുടെയും ചർച്ച. മറിച്ച് ഉമേഷ് യാദവിന്റെ കൈയ്യിലെ ടാറ്റുവിനെപ്പറ്റിയായിരുന്നു ഇരുവരും ചർച്ച ചെയ്തത്.

ഉമേഷ് യാദവിന്റെ കൈയ്യിൽ കുത്തിയിരിക്കുന്ന ടാറ്റു കാണാനാണ് സ്റ്റെയിൻ താരത്തിന്റെ അടുത്തേക്ക് എത്തിയത്. ഉമേഷിന്റെ യാദവിന്റെ ഇടതു കയ്യിൽ ശിവന്റേയും, കന്യാക മറിയത്തിന്റേയും ടാറ്റുവാണ് പതിച്ചിട്ടുള്ളത്. യാദവിന്റെ ടാറ്റു സ്റ്റെയിന് ഇഷ്ടമാവുകയും ചെയ്തു. ടാറ്റുവിനായി ഉപയോഗിക്കുന്ന നിറങ്ങളെപ്പറ്റി ഇരുവരും ചർച്ച ചെയ്തു.

ഡെയിൽ സ്റ്റെയിന്റെ കൈകളിലും ടാറ്റു ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ദേശീയ പതാകയുടെ രൂപമാണ് സ്റ്റെയിൻ കൈകളിൽ കുത്തിയിരിക്കുന്നത്.

ദേഹത്ത് ടാറ്റു പതിക്കുന്നത് കായികതാരങ്ങൾക്കിടയിൽ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ കളിക്കാരായിരുന്നു ദേഹത്ത് പച്ചകുത്തുന്ന രീതി തുടങ്ങിവെച്ചത്. പിന്നീടത് ബോക്സിങ് താരങ്ങളും, അത്‌ലറ്റുകളും ഏറ്റെടുക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങൾക്കിടയിലേക്കും ഈ രീതി സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ ശിഖർ ധവാനും,വിരാട് കോഹ്‌ലിയും, ഉമേഷ് യാദവുമൊക്കെ ദേഹത്ത് പച്ചകുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ