കൊൽക്കത്ത: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം . ആദ്യ മത്സരം 26 റൺസ് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

​ചെ​ന്നൈ​യി​ൽ ഇ​ന്ത്യ 50 ഓ​വ​റും ബാ​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ഓസ്​​ട്രേ​ലി​യ ക്രീ​സി​ലെ​ത്തു​ന്പോഴേ​ക്കും ക​ളി ട്വ​ന്റി-20 ആ​യി മാ​റി​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ത​ന്നെ സ​ന്ദ​ർ​ശ​ക​രു​ടെ ​നി​ല​വാ​രം ചെ​ന്നൈ​യി​ലെ പ്ര​ക​ട​നം​കൊ​ണ്ട്​ അ​ള​ക്കാ​നു​മാ​വി​ല്ല. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റി​ങ്​​ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ, മ​ധ്യ​നി​ര​യി​ൽ എം.​എ​സ്.​ധോ​ണി, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, കേ​ദാ​ർ ജാ​ദ​വ്​ എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങാ​ണ്​ പൊ​രു​താ​വു​ന്ന ടോ​ട്ട​ലി​ലേ​ക്ക്​ ഇ​ന്ത്യ​യെ ന​യി​ച്ച​ത്. മാ​ർ​ക​സ്​ സ്​​റ്റോ​യി​ണി​സും ന​താ​ൻ കോ​ൾ​ട​ർ​നീ​ലും ന​യി​ച്ച പേ​സ്​ ആ​​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ വീ​ണു​പോ​യ​തും കോ​ഹ്​​ലി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക്​ ശു​ഭ​സൂ​ച​ന​യ​ല്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവ് വരും മത്സരങ്ങളിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ചെന്നൈയില്‍ പൂജ്യനായി മടങ്ങിയ കോഹ്‍ലിയുടെ വെടിക്കെട്ടിനും ഈഡന്‍ ഗാര്‍ഡന്‍സ് പ്രതീക്ഷിക്കുന്നു. അജിങ്ക്യ രഹാനയും രോഹിത് ശര്‍മയും മികച്ച തുടക്കം നല്‍കിയാല്‍ മധ്യനിരയില്‍ റണ്‍സ് പടുത്തുയര്‍ത്തുക എളുപ്പമാണ്. മികച്ച ബോളിങ്, ബാറ്റിങ് നിരയുള്ള ഓസിസ് രണ്ടാം മത്സരം പിടിക്കാനുള്ള ശ്രമത്തിലാണ്. വാര്‍ണര്‍, സ്മിത്ത്, മാക്സ്‍വെല്‍, മാത്യൂ വെയ്ഡ്, ജെയിംസ് ഫോക്നര്‍, കോള്‍ട്ടര്‍ നെയ്‍ല്‍, ആദം സാമ്പ എന്നിവരെല്ലാം ഇന്നിറങ്ങും.

എന്നാല്‍ മത്സത്തിന് വില്ലനായി മഴ നില്‍ക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുടീമുകളുടെയും പരിശീലനം റദ്ദാക്കിയിരുന്നു. 2003 ന് ശേഷം ഇതാദ്യമായാണ് ഓസിസ് ഈഡന്‍ഗാര്‍ഡന്‍സില്‍ കളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ