ന്യൂഡെൽഹി: പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരകൾ വേണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലും ഉ​ട​നെ​യൊ​ന്നും ക്രി​ക്ക​റ്റ് ക​ളി​ക്കി​ല്ലെ​ന്ന് അദ്ദേഹം ഒരു പൊതു ചടങ്ങിനിടെ പറഞ്ഞു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​റ്റു​മു​ട്ടു​മെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്ഥാ​നി​ലോ ക​ളി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നാളെ ഏറ്റുമുട്ടാനിരിക്കെയാണ് അമിത് ഷായുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. നേരത്തെ കായിക മന്ത്രി വിജയ് ഗോയലും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ത്രീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ട എന്നാണ് വിജയ് ഗോയൽ പറഞ്ഞത്.

ദുബായിൽവെച്ച് ഇന്ത്യ പാക്കിസ്ഥാൻ പരമ്പര നടത്താൻ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് അസോസിയേഷനുകൾ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിർപ്പ്മൂലമാണ് ഇത് നടക്കാതെ പോയത്. ഇന്ത്യ – പാക്ക് പരമ്പരകൾ ക്രിക്കറ്റിന് അനിവാര്യമാണെന്ന് പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും അഭിപ്രായപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ