വിശ്രമം വേണ്ടപ്പോള്‍ സെലക്ടര്‍മാരോട് ചോദിച്ച് വാങ്ങുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. താന്‍ റോബോട്ട് ഒന്നും അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് എതിരെ നടക്കാന്‍ പോകുന്ന രണ്ടാം ടെസ്റ്റിന് ശേഷവും തുടര്‍ന്നുളള ഏകദിന ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിശ്രമം ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാമെന്ന് കോഹ്ലി അറിയിച്ചതായി മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അറിയിച്ചു. അതിന് ശേഷം മാത്രമായിരിക്കും അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയ താന്‍ വേണമെങ്കില്‍ വിശ്രമത്തിന് ചോദിക്കുമെന്ന് വിരാട് വ്യക്തമാക്കി. ‘തീര്‍ച്ചയായും എനിക്ക് വിശ്രമം വേണം. വിശ്രമം വേണ്ടപ്പോള്‍ ഞാന്‍ ചോദിച്ച് മേടിക്കും. ഞാന്‍ റോബോട്ട് ഒന്നുമല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ തൊലി ഉരിഞ്ഞ് രക്തം വരുന്നുണ്ടോ എന്ന് നോക്കാം’, കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് പാണ്ഡ്യയെ മാറ്റി നിർത്തിയിട്ടുണ്ട്. താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് സെലക്ടർമാർ അറിയിച്ചു. നേരത്തെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഹർദ്ദിഖ് പാണ്ഡ്യയെ ഉൾപ്പെടുത്തിയിരുന്നു. പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായ പാണ്ഡ്യക്ക് മതിയായ വിശ്രമം വേണമെന്നാണ് സെലക്ടർമാരുടെ തീരുമാനം. ബംഗ്ലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്താൻ പാണ്ഡ്യയോട് സെലക്ടർമാർ നിർദ്ദേശിച്ചു.

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ചുവടെ –

വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, അജയ്ക്യ രഹാന. ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ