ദേശീയ സിനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം മലയാളി താരം എച്ച്. എസ് പ്രണോയിക്ക്. ലോക രണ്ടാം നമ്പർ താരവും ടോപ് സീഡുമായ കിഡംമ്പി ശ്രീകാന്തിനെ തോൽപ്പിച്ചാണ് പ്രണോയ് തന്റെ ആദ്യ സിനീയർ കിരീടം നേടുന്നത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയിയുടെ വിജയം. സ്കോർ 21-15, 16-21, 21-7.

49 മിനുറ്റ് നീണ്ട് നിന്ന മത്സരത്തിൽ മികച്ച പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ മികച്ച ഫോമിലായിരുന്ന പ്രണോയ് ശ്രീകാന്തിനെ അനായാസം പിന്നിലാക്കുകയായിരുന്നു. ശ്രീകാന്തിനെതിരെ പ്രതിരോധത്തിലൂന്നി കളിച്ച പ്രണോയ് മികച്ച നെറ്റ് ഷോട്ടിലൂടെയാണ് പോയിന്റുകൾ നേടിയത്. ശ്രീകാന്തിന്റെ മിന്നൽ ഷോട്ടുകളെ കരുതലോടെ നേരിട്ട പ്രണോയ് ആദ്യ സെറ്റ് 21-15 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു.

എന്നാൽ രണ്ടാം സെറ്റിൽ ശ്രീകാന്ത് ആക്രമിച്ച കളിച്ചതോടടെ പ്രണോയ് പതറി. അതിവേഗ ഷോട്ടുകൾകൊണ്ട് കളംപിടിച്ച ശ്രീകാന്ത് രണ്ടാം സെറ്റ് 16-21 എന്ന സ്കോറിന് സ്വന്തമാക്കിയതോടെ മത്സരം മൂന്നാം സെറ്റിലേക്ക് നീങ്ങി. എന്നാൽ മൂന്നാം സെറ്റിൽ ക്ലാസിക്ക് പോരാട്ടം പ്രതീക്ഷ ആരാധകർക്ക് നിരാശരാകേണ്ടി വന്നു. ഏകപക്ഷീയമായ പ്രകടനത്തോടെ പ്രണോയ് 21-7 എന്ന സ്കോറിന് മൂന്നാം സെറ്റും ചാമ്പ്യൻഷിപ്പും സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ