മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി. എന്നാല്‍ സൂപ്പര്‍താരം ലയണല്‍ മെസി തുടക്കം മുതലേ ജിറോണ പൂട്ടിയത് ശ്രദ്ധേയമായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധക്കാരന്‍ പാബ്ലോ മാഫിയോയ്ക്ക് ആയിരുന്നു മെസിയെ പൂട്ടാനുളള ചുമതല. പാബ്ലോ കളിയുടെ അവസാനം വരെ ഇതില്‍ വിജയിച്ചുവെങ്കിലും കളി മറ്റേ അറ്റത്ത് കൂടി കൈയില്‍ നിന്നും ചോര്‍ന്ന് പോവുകയായിരുന്നു.

69-ാം മി​നി​റ്റി​ൽ ലു​യി​സ് സു​വാ​ര​സാ​ണ് ബാ​ഴ്സ​യു​ടെ ഗോ​ൾ നേ​ടി​യ​ത്. മ​റ്റു ര​ണ്ടു ഗോ​ളു​ക​ളും ജി​റോ​ണ വ​ഴ​ങ്ങി​യ ര​ണ്ടു സെ​ൽ​ഫ് ഗോ​ളു​ക​ളാ​യി​രു​ന്നു. ഇ​റാ​യ്സോ​സും ബെ​നി​റ്റ​സു​മാ​ണ് സെ​ൽ​ഫ്ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ​ത്.

മെസിയെ പൂട്ടാന്‍ ജിറോണ ശ്രമിച്ചത് ബാഴ്സന്‍ ടീമിന് ഒരു തരത്തില്‍ അനുഗ്രഹമാവുകയായിരുന്നുവെന്ന് മാനേജര്‍ ഏണസ്റ്റോ വല്‍വെഡെ പറഞ്ഞു. മെസിയുടെ ഭീഷണിയില്‍ ജിറോണ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ക്ക് വഴി തുറന്നു കൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരം ഘട്ടങ്ങളില്‍ നമ്മള്‍ അവസരം മുതലാക്കണം. ലയണല്‍ മെസിയുടെ നീക്കങ്ങളിലൂടെ തന്നെ ടീമിന് അവസരം മുതലാക്കാന്‍ പറ്റി. ഒരാളെ ലക്ഷ്യം വച്ച് എതിര്‍ ടീം കളിക്കുമ്പോള്‍ അത് സുഖമില്ലാത്ത കാര്യം തന്നെയാണ്. എന്നാല്‍ അത് ഒരു കണക്കിന് ഗുണകരവും കൂടിയാണ്. അത് ഗുണം ചെയ്യുക മാര്‍ക്ക് ചെയ്യപ്പെടുന്ന ആള്‍ക്കല്ല. മറ്റ് ടീം അംഗങ്ങള്‍ക്കാണ്” ഏണസ്റ്റോ പറഞ്ഞു.

“ഇത് ഒരല്‍പം ബുദ്ധിമുട്ടേറിയ കളി തന്നെയായിരുന്നു. സമ്മർദ്ദത്തിന് നടുവിലും ടീം നന്നായി കളിച്ചു. ഒരല്‍പം വിയര്‍ത്തെങ്കിലും കളി നമ്മള്‍ ജയിച്ചു”, മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

ജിറോണ മാനേജര്‍ പാബ്ലോ മെഷിന്റെ തന്ത്രമായിരുന്നു മെസിയെ പൂട്ടുക എന്നുളളത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ മെസിയെ പൂട്ടിയെങ്കിലും ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. “ഞങ്ങള്‍ തോറ്റത് കൊണ്ട് തന്നെ ഞാന്‍ സന്തോഷവാനല്ല. എന്നാല്‍ ലോകത്തെ മികച്ച കളിക്കാരന്റെ കൂടിയ സംഭാവനയ്ക്ക് തടയിടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു” മെഷിന്‍ മത്സര ശേഷം പ്രതികരിച്ചു. സീ​സ​ണി​ലെ ആ​റു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബാ​ഴ്സ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 18 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. 14 പോ​യി​ന്‍റു​മാ​യി അ​ത്‌ല​റ്റി​കോ മാ​ഡ്രി​ഡാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ