ല​ണ്ട​ൻ: ഇം​ഗ്ലണ്ടിന്റെ ഓൾറൗണ്ട് താ​രം ബെ​ൻ​ സ്റ്റോ​ക്സിനെ അ​റ​സ്റ്റ് ചെയ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ്രി​സ്റ്റോ​ൾ പോ​ലീ​സാ​ണ് സ്റ്റോക്സിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ബെ​ൻ ​സ്റ്റോ​ക്സി​നെ​യും അ​ല​ക്സ് ഹെ​യ്ൽ​സി​നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ബ്രി​സ്റ്റോ​ളി​ലെ ബാ​ർ​ഗോ​യി​ൽ ബാ​റി​ൽ ബെ​ൻ ​സ്റ്റോ​ക്സു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യുവാവിന് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​പ​ത്തി​യേ​ഴു​കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ബ്രി​സ്റ്റോ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ബെ​ൻ ​സ്റ്റോ​ക്സി​നൊ​പ്പം അ​ല​ക്സ് ഹെ​യ്ൽ​സും ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ