ഐസിസി ചാംപ്യൻസ് ട്രോഫിക്കുളള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തി. പരുക്കേറ്റ മനീഷ് പാണ്ഡെയ്‌ക്ക് പകരക്കാരനായാണ് ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്. പരിശീലനത്തിനിടെയാണ് മനീഷ് പാണ്ഡെയ്‌ക്ക് പരുക്കേറ്റത്. ജൂൺ ഒന്നിന് ഇംഗ്ളണ്ടിലാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്.

പത്താം ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന്റെ താരമാണ് ദിനേശ് കാർത്തിക്. ഈ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് ദിനേശ് കാർത്തിക് കാഴ്‌ച വെച്ചത്. 14 മത്സരങ്ങളിൽ നിന്ന് 361റൺസാണ് ഈ സീസണിൽ ദിനേശ് കാർത്തിക് നേടിയത്.

പാക്കിസ്ഥാനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ നാലിനാണ് ഇന്ത്യ-പാക്ക് മത്സരം നടക്കുന്നത്. വിരാട് കോഹ്‌ലിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. നിലവിലെ ചാംപ്യൻസ് ട്രോഫി ജേതാക്കളാണ് ഇന്ത്യ.

ചാംപ്യൻ ട്രോഫിക്കായുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ദിനേശ് കാർത്തിക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ