ലോകത്തെ പ്രമുഖതാരങ്ങളുടെ ഒരു സംഘമായാണ് റയൽ മാഡ്രിഡ് അറിയപ്പെട്ടിരുന്നുത്. വിവിധ രാജ്യങ്ങളുടെ സൂപ്പർ താരങ്ങളെ പൊന്നും വില കൊടുത്ത് സ്വന്തമാക്കുന്നത് റയൽ മാഡ്രിഡിന് പുത്തരിയുള്ള കാര്യം അല്ല. താരകൈമാറ്റ വിപണിയിൽ എന്നും റൊണാൾഡോ, ബെക്കാം, ഫിഗോ, സിദാൻ തുടങ്ങിയെ ലോകോത്തര താരങ്ങളെ മാത്രമാണ് റയൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ വർഷങ്ങളായി തുടർന്ന് പോന്ന ഈ ശൈലിയെ പൊളിച്ചെഴുതുകയാണ് റയൽ മാഡ്രിഡ്. ഇത്തവണത്തെ ട്രാൻസ്ഫർ വിപണിയിൽ യുവതാരങ്ങളെ മാത്രമാണ് സിദാൻ ടീമിലെത്തിച്ചത്. ഏറ്റവും ഒടുവിലായി 20 വയസ്സുകാരനായ ഡാനി സെബല്ലോസിനെയാണ് ഗലാറ്റിക്കോസ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ലാലീഗയിലെ റയൽ ബെറ്റിസ് ക്ലബിൽ നിന്നാണ് മധ്യനിരക്കാരനായ ഡാനി സെബേലോസ് റയൽ മാഡ്രിഡിലേക്ക് എത്തുന്നത്. 18 മില്യൺ യൂറോയ്ക്കാണ് ഈ മിഡ്ഫീൽഡ് താരത്തെ റയൽ സ്വന്തമാക്കിയത്. റയൽ ബെറ്റിസിനായി കഴിഞ്ഞ സീസണിൽ 30 മത്സരങ്ങൾ കഴിച്ച കാബേലോസ് 2 ഗോളുകളും നേടിയിട്ടുണ്ട്. പ്രതിരോധത്തിലൂന്നി കളിക്കുന്ന മധ്യനിരക്കാരനാണ് സെബേലോസ്. ഹോൾഡിങ്ങ് മിഡ്ഫീൽഡർ റോളിലാണ് സെബേലോസിനെ മൈതാനത്ത് നമുക്ക് കാണാൻ സാധിക്കുക.

സ്പെയിനിന്റെ അണ്ടർ-21 ടീമിലെ സ്ഥിരാംഗമാണ് സെബേലോസ്. അണ്ടർ-21താരങ്ങളുടെ യൂറോകപ്പിൽ കാബേലോസ് അടങ്ങിയ സ്പാനിഷ് ടീമാണ് കിരീടം നേടിയത്. യൂറോകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരവും ഡാനി സെബേലോസ് ആയിരുന്നു.

നേരത്തെ കൊളംബിയയുടെ സൂപ്പർ താരം ജെയിംസ് റോഡ്രിഗസിനെ ടീമിൽ നിന്ന് ഒഴിവാക്കിയ സിദാൻ യുവതാരങ്ങളെ മാത്രമാണ് ടീമിൽ എടുത്തത്. നേരത്ത 22 വയസ്സുകാരനായ തിയോ ഹെർണ്ണാഡസിനെയാണ് റയൽ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്. 24 മില്യൺ യൂറോയ്ക്കാണ് റയൽ തിയോ ഹെർണ്ണാഡസിനെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ