ഡർബൻ: പരിക്കിനെത്തുടർന്ന് 1 വർഷത്തോളമായി വിശ്രമത്തിൽ കഴിയുന്ന ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റൈയിൻ കളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ നവംമ്പറിലാണ് ഇടത് ചുമലിനേറ്റ പരിക്കിനെത്തുടർന്ന് ഡെയ്ൽ സ്റ്റൈയിൻ പുറത്ത് പോയത്. ഇടത് ചുമലിന് ഉടൻ സർജ്ജറി നടത്തിയെങ്കിലും താരത്തിന് മാസങ്ങളോളം വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

2 മാസം മുൻപാണ് സ്റ്റെയിൻ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത്. ഫിറ്റ്നസ് വീണ്ടെടുത്തതിന് ശേഷം താരം നെറ്റിൽ പന്തെറിയാൻ ആരംഭിച്ചു കഴിഞ്ഞു. വളരെ വേഗം കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് സ്റ്റെയിൻ മാധ്യമങ്ങളോട് പറഞ്ഞു. വിശ്രമത്തിന് ശേഷം കരുത്ത് വർധിച്ചതായുള്ള ആത്മവിശ്വാസമുണ്ടെന്നും പ്രകടനം മെച്ചപ്പെടുത്തുമെന്നും ഡെയ്ൽ സ്റ്റെയിൻ പ്രതികരിച്ചു.

അടുത്ത ഡിസംബറോടെ ദേശീയ ടീമിനായി കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം സ്റ്റെയിൻ പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സ്റ്റെയിൻ 417 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 116 ഏകദിനങ്ങൾ കളിച്ച സ്റ്റെയിൻ 180 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ