യുവേഫ ചാമ്പ്യന്‍സ് ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ പിഎസ്ജിക്കെതിരായ ജയത്തോടെ ചരിത്രത്തില്‍ ഇടം നേടി റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനായി 100 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറി. പെനാല്‍റ്റിയിലൂടെ കളിയിലെ ടീമിന്റെ ആദ്യഗോള്‍ നേടിയപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടിയ ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറി.

യൂറോപ്പ് പ്രീമിയര്‍ ക്ലബ്ബ് മൽസരത്തില്‍ 115 ഗോളുകളും 33കാരനായ റൊണാള്‍ഡോയുടെ പേരിലുണ്ട്. ഇതില്‍ 15 ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയപ്പോഴാണ് പിറന്നത്.

നെയ്മറോ ക്രിസ്റ്റ്യാനോയോ കേമന്‍ എന്നറിയാന്‍ നടന്ന മൽരത്തില്‍ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. സഹതാരം മാഴ്‌സലോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. കളിയുടെ 38-ാം മിനിറ്റില്‍ റാബിയോറ്റിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് പിഎസ്ജി മൂന്ന് ഗോളുകള്‍ വഴങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ ടീമിനെ ഒപ്പമെത്തിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെ എത്തിയ റയല്‍ 83-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയിലൂടെ ലീഡ് നേടുകയും രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ മാഴ്‌സലോയിലൂടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. മൽസരത്തിലൂടെ ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍നേട്ടം 101 ആയി.

മാനേയുടെ ഹാട്രിക്കിന് പുറമേ ഗോളടിവീരന്‍ സലായുടെയും ഫിര്‍മിനോയുടേയും ഗോളുകളായിരുന്നു ലിവര്‍പൂളിനെ പോര്‍ട്ടോയ്‌ക്കെതിരേ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്. സമനിലയിലായ ആദ്യ പാദത്തിന് ശേഷം ലിവര്‍പൂള്‍ നടത്തിയത് വന്‍ തിരിച്ചുവരവായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ നോക്കൗട്ട് റൗണ്ടില്‍ വിജയം നേടുന്നത് ഇതാദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ