ബെ​യ്ജിം​ഗ്: ലോ​ക ര​ണ്ടാം റാ​ങ്ക് താ​ര​വും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ പി.​വി സി​ന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്ത്. ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ് കൗമാര താ​രം ജി​യോ ഫാം​ഗ്ജി​യാ​ണ് സി​ന്ധു​വി​നെ അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ തോ​ൽ​വി. സ്കോര്‍: 11-21, 10-21
നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ളും എ​ച്ച്. എ​സ്. പ്ര​ണോ​യി​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി​രു​ന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സാന്നിധ്യം ഇല്ലാതായി.

ലോ​ക റാ​ങ്കിം​ഗി​ൽ 89 ാം സ്ഥാ​നംമാ​ത്ര​മു​ള്ള ജി​യോ ഫാം​ഗ്ജി ച​ടു​ല നീ​ക്ക​ങ്ങ​ളു​മാ​യി സി​ന്ധു​വി​നെ ഒ​രി​ക്ക​ൽ​പോ​ലും മു​ന്നേ​റാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ ഗെ​യി​മി​ൽ 14-11 ന് ​ജി​യോ ഫാം​ഗ്ജി ഒ​പ്പ​ത്തി​നൊ​പ്പം സി​ന്ധു പി​ടി​ച്ചെ​ങ്കി​ലും പിന്നീട് തു​ട​ർ​ച്ച​യാ​യ ഏ​ഴ് പോ​യി​ന്‍റു​ക​ൾ സ്വന്തമാക്കി ചൈ​നീ​സ് കൗ​മാ​രക്കാരി ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ലും സിന്ധു വിയര്‍ത്തു. ഇത് ആദ്യമായാണ് ഇരുതാരങ്ങളും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മുഖാമുഖം എത്തുന്നത്.

ചൈനീസ് കൗമാരതാരമായ യൂ ഹാനിനെ തോല്‍പ്പിച്ചായിരുന്നു സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. കൊറിയന്‍ താരമായ ലീ ജാംഗ് മിയെ തോല്‍പ്പിച്ചായിരുന്നു ഫാംഗ്ജി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. 19 വയസ് മാത്രമാണ് ഈ ചൈനീസ് താരത്തിന്റെ പ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ