ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം കേന്ദ്ര സർക്കാരിന് ഇല്ല. അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ