ലണ്ടൻ: ല​യ​ണ​ൽ മെ​സി​യെ​യും നെ​യ്മ​റി​നെ​യും പി​ൻ​ത​ള്ളി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പോ​ർ​ച്ചു​ഗ​ൽ സൂപ്പർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. റ​യ​ല്‍ മാ​ഡ്രി​ഡി​ന് ചാം​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും ലാ​ലി​ഗ​യും നേ​ടി​ക്കൊ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ക്രിസ്റ്റ്യാനോ​യെ വീ​ണ്ടും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലീ​ക്ക് മാ​ർ​ട്ടി​ന​സ് ആ​ണു മി​ക​ച്ച വ​നി​ത താ​രം.

റയലിന് ഇരട്ടിമധുരമായി സിനദിൻ സിദാനാണു മികച്ച പരിശീലകനുള്ള പുരസ്കാരം കരസ്ഥമാക്കിയത്. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രിയെയും മറികടന്നാണു സിദാൻ പുരസ്കാര ജേതാവായത്.

യു​വ​ന്‍റ​സ് താ​രം ജി​യാ​ൻ ല്യൂ​ജി ബു​ഫ​ൺ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തിര​ഞ്ഞെ​ടു​ത്തു. റ​യ​ൽ മാ​ഡ്രി​ഡ് താ​രം കെ​യ്ല​ർ ന​വാ​സ്, ബ​യേ​ണ്‍ മ്യൂ​ണി​ക് താ​രം മ​നു​വ​ൽ ന്യൂ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു ഫി​ഫ​യു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ. ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ നേ​ടി​യ സ്കോ​ർ​പി​യ​ൻ ഗോ​ളി​ലൂ​ടെ പു​ഷ്കാ​സ് ഗോ​ൾ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം ആ​ഴ്സ​ണ​ൽ താ​രം ഒ​ളീ​വി​യ​ർ ജി​റൂ​ഡ് ക​ര​സ്ഥ​മാ​ക്കി.

മറ്റു പുരസ്കാരങ്ങൾ ഇവയാണ്:

ഫിഫ ഫാൻ: സെൽറ്റിക് ക്ലബ് ആരാധകർ.

ഫെയര്‍ പ്ലേ: ഫ്രാൻസിസ് കോൻ(ടോംഗോ).

ഫിഫ ഫിഫ്പ്രോ ലോക ഇലവൻ: ബു​ഫൺ(ഗോളി), ബൊനൂച്ചി, ആൽവസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ (മുന്നേറ്റനിര).

Fifa team

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ