മുംബൈ: മലയാളി താരം ബേസിൽ തന്പി ഇന്ത്യ ദേശീയ ടീമിൽ. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലാണ് മലയാളി പേസർ ഇടം പിടിച്ചത്. നേരത്തെ ഏകദിന ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ദേശീയ ടീമിൽ ഇടം ലഭിക്കുന്ന മൂന്നാമത് മലയാളി പേസാണ് ബേസിൽ തന്പി.

ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ‌​മ​യാ​ണ് ടീ​മി​നെ നയിക്കുന്നത്. ത​മി​ഴ്നാ​ട് താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ബേ​സി​ൽ ത​മ്പി​ക്കൊ​പ്പം ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ