മാഡ്രിഡ്: സ്പെയിനിലെ ഫുട്ബോൾ മൈതാനങ്ങൾ നാളെ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകും. കാറ്റലോണിയൻ ജനതയുടെ വികാരമായ ബാഴ്സിലോണയും , മാഡ്രിഡ് ഭീമൻമാരായ അത്‌ലറ്റിക്കോയും തമ്മിലാണ് ക്ലാസിക് പോരാട്ടം നടക്കുന്നത്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലേക്കുള്ള ബാഴ്സിലോണയുടെ വരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉള്ളത്. കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലായിരിക്കും നാളെ ബാഴ്സിലോണ അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം നടക്കുക.

ലാലീഗയിൽ ഇതുവരെ നടന്ന 7 മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സിലോണ. അർജന്റീനയ്ക്ക് റഷ്യയിലേക്ക് ടിക്കറ്റ് നേടിക്കൊടുത്തതിന് ശേഷം ലിയണൽ മെസി ബാഴ്സ നിരയിലേക്ക് എത്തിയിട്ടുണ്ട്. പരിക്ക് ഭേതമായി നായകൻ ആന്ദ്രേസ് ഇനിയേസ്റ്റ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതും ബാഴ്സയുടെ കരുത്ത് വർധിപ്പിക്കും. ഗോൾ കണ്ടെത്താൻ​ വിഷമിക്കുന്ന സുവാരസിന്റെ ഫോമിനെപ്പറ്റിയുള്ള ആശങ്ക മാത്രമാണ് ബാഴ്സിലോണയുടെ തലവേദന. എന്നാൽ അത്‌ലറ്റിക്കൊ മാഡ്രിഡിനെ വീഴ്ത്തി കുതിപ്പ് തുടരാനാണ് ബാഴ്സിലോണ ലക്ഷ്യം ഇടുന്നത്.

അന്രോണിയോ ഗ്രീൻസ്മാന്രെ ഫോമം കേന്ദ്രീകരിച്ചാണ് അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ വിജയം നിർണ്ണയിക്കുക. 7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള അത്‌ലറ്റിക്കൊ ലീഗിൽ നാലാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ